കൊറോണ വ്യാപനം; ഷഹീന്‍ബാഗ് ഒഴിപ്പിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമര പന്തല്‍ പൊലീസ് ഒഴിപ്പിച്ചു.

ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച് സമരക്കാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബല്ലിനെതിരെ 101 ദിവസമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടന്നുവരുന്ന സ്ഥലമാണ് ഷഹീന്‍ബാഗ്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊന്നും കാര്യമായ ശ്രമം നടത്താതിരുന്ന അധികാരികള്‍ ഇത് ഒരു അവസരമായി എടുത്തുകൊണ്ടാണ് സമര പന്തലും സമരക്കാരെയും ഒഴിപ്പിച്ചത്.

കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായപ്പോള്‍ തന്നെ സമരപ്പന്തലിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളും സമരക്കാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിവന്നിരുന്നു.

ഇവിടെ സമരക്കാര്‍ ഒരു മീറ്റര്‍ ഇടവിട്ട് ബെഡുകള്‍ ഇട്ടുകൊണ്ടാണ് സമരം നടത്തിവന്നിരുന്നത്. മുഴുവന്‍ സമയവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News