ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം നൽകണം: പ്രധാനമന്ത്രിക്ക്‌ യെച്ചൂരിയുടെ കത്ത്‌

ന്യൂഡൽഹി: കോവിഡ്‌ ജനജീവിതം സ്‌തംഭിപ്പിച്ച സാഹചര്യത്തിൽ ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു.

ബിപിഎൽ, -എപിഎൽ ഭേദമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസം സൗജന്യറേഷൻ നൽകണം. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ വീട്ടിൽ സൗജന്യറേഷൻ എത്തിക്കണം.

ജോലിചെയ്യാൻ കഴിയാതായ തൊഴിലാളികൾക്ക്‌ വേതനത്തിന്റെ 80 ശതമാനംവരെ മിക്ക വിദേശസർക്കാരുകളും നൽകുന്നു. ഇന്ത്യയും സമാന നടപടി സ്വീകരിക്കണം.

ചെറുകിട, -ഇടത്തരം സംരംഭങ്ങളുടെ വായ്‌പാ തിരിച്ചടവിന്‌ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. ധനബിൽ പാർലമെന്റ്‌ പാസാക്കിയതിനാൽ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും സംരക്ഷിക്കാൻ സർക്കാർ പ്രത്യേക ഫണ്ട്‌ അനുവദിക്കണമെന്നും യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here