ലോക്ഡൗണില്‍ നിശ്ചലമായി സംസ്ഥാനം; കൂടുതല്‍ ജില്ലകളില്‍ നിരോധനാജ്ഞ; പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രക്കാരന്‍ അറസ്റ്റില്‍

കൊറോണ വ്യാപനം തടയുന്നതിന്റെ ബാഗമായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പൂര്‍ണമായും ഏറ്റെടുത്ത് സംസ്ഥാനം.

അവശ്യ സാധനങ്ങല്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റൊരു കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ വാഹനങ്ങല്‍ മാത്രമാണ് നിരത്തിലുള്ളത്.

എന്നാല്‍ വിവിധയിടങ്ങളില്‍ സര്‍ക്കാറിന്റെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്കെതിരെ വിവധയിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോവിഡ് പരിശോധനക്ക് സഹകരിക്കാതിരുന്ന യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് എത്തിയ ലെമ്മി അറക്കൽ എന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

മാസ്ക് ധരിക്കാനോ ഫോം പൂരിപ്പിച്ച് നൽകാനോ തയ്യാറാകാതെ ഡോക്റ്റർമാരുമായി ബഹളം വെച്ചതിനേ തുടർന്നാണ് അറസ്റ്റ്. ഇയാൾ എറണാകുളം സ്വദേശിയാണ്.

ലോക്ഡൗണിന് പുറമെ സംസ്താനത്തെ ആറ് ജില്ലകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് പുറമെ എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here