നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി; തലസ്ഥാനത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് രോഗ ലക്ഷണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ജില്ലയിലെ പ്രർത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സുഖംപ്രാപിച്ചുവരുന്നു ജില്ലയില്‍ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ഒരുക്കിയതായും 51 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉള്ളതായും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 607 പേരാണ്. ജനങ്ങൾ സർക്കാർ നിർദേശം ഗൗരവത്തോടെ കാണുന്നില്ലെന്നും തലസ്ഥാനത്ത് എവിടെ നോക്കിയാലും ആൾക്കൂട്ടം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലേക്ക് പ്രവേശിക്കുന്ന 13 പോയിന്റിൽ പരിശോധന നടക്കന്നുണ്ട്.ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ സര്‍ക്കാറിന് കർശന നടപടിയെടുക്കേണ്ടിവരുമെന്നും എല്ലാ കടകളും തുറക്കാൻ പറഞ്ഞിട്ടില്ലെന്നും മിക്ക കവലകളിലും മുഴുവൻ കടകളും തുറന്നിട്ടുണ്ടെന്നും ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലിസ് കർശന നടപടി എടുക്കും, അറസ്റ്റിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ വ്യാപനത്തിന്റെ സമയമാണ് … ഇതു വരെ അതിലേക്ക് കടന്നിട്ടില്ല

7 മുതൽ 5 വരെ ആണ് കട തുറക്കാനുള്ള സമയമെന്നും മന്ത്രി പറഞ്ഞു. അവശ്യം വേണ്ട സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപെടുത്തുന്നു തിരുവനന്തപുരം ജില്ലയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നുംസാധനങ്ങള്‍ വാങ്ങാൻ പരിഭ്രാന്തി കാണിക്കണ്ടെന്നും, സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News