ആശങ്ക വേണ്ട; ആറുമാസത്തേക്കുള്ള ധാന്യം കയ്യിലുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്തും രാജ്യത്തിന്‍റെ പലമേഖലകളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയില്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

സർക്കാരിൻ്റെയും എഫ്സിഐ ഗോഡൗണ്ടുകളിലുമായി ആറ് മാസത്തേക്കുള്ള ധാന്യം ഉണ്ടെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു.

ഏതെങ്കിലും തരത്തിൽ ചരക്കുകൾ റോഡ് മാർഗ്ഗം കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ കപ്പൽ , ഗുഡ്സ് ട്രെയിൻ എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here