
കൊച്ചി: കോവിഡ് 19 സംശയിച്ച് എറണാകുളത്ത് നിന്ന് പരിശോധനക്കയച്ച 67 പരിശോധനാഫലങ്ങളില്‍ എല്ലാം നൈഗറ്റീവ്.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് സ്ഥിരീകരണം. ഇവരുടെ സ്രവപരിശോധനാ ഫലമാണ് പുറത്തുവന്നത്.
നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 16 പേരില്‍ ഏഴുപേര്‍ ബ്രിട്ടീഷ് സ്വദേശികളാണ്. എറണാകുളം ജില്ലക്കാരായ മൂന്നുപേരും കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരും മലപ്പുറത്തുനിന്നുള്ള ഒരാളും ഐസൊലേഷനിലാണ്.
ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ അഞ്ച് കപ്പലുകളിലെ 129 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളട്കര്‍ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 94 ആയി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. 122 പേരെയാണ് ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here