കൊറോണ വ്യാപനം: ഐപിഎല്‍ ഉപേക്ഷിച്ചേക്കും

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഈ വർഷത്തെ ഐപിഎൽ നടക്കാൻ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

ഏപ്രിൽ 15ലേക്ക് മാറ്റിയ ടൂര്‍ണമെന്‍റിനെക്കുറിച്ച് ആലോചിക്കാനായി ഇന്നു നിശ്ചയിച്ചിരുന്ന ഐപിഎൽ ഭരണസമിതിയുടെയും ടീം അധികൃതരുടെയും ടെലികോൺഫറൻസ് റദ്ദാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഐപിഎൽ ബിസിസിഐയുടെ പരിഗണനയിൽ പോലുമില്ലെന്നാണ് സൂചന. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട മുംബൈയിലെ ഹെഡ് ക്വാർട്ടേഴ്സ് പോലും ഇതുവരെ തുറന്നിട്ടില്ല.

ഏപ്രിൽ 15 വരെ ഏർപ്പെടുത്തിയിരിക്കുന്ന വീസ നിയന്ത്രണങ്ങൾ നീട്ടാനാണ് സാധ്യത. അങ്ങനെയെങ്കിൽ വിദേശ താരങ്ങളുടെ വരവും അനിശ്ചിതത്വത്തിലാകുമെന്ന് ബിസിസിഐ ഒഫീഷ്യൽ വെളിപ്പെടുത്തി.

ഐപിഎൽ നടന്നില്ലെങ്കിൽ ബിസിസിഐക്ക് മാത്രം 2000 കോടി രൂപയോളം വരുമാനനഷ്ടമുണ്ടാകും. ഫ്രാഞ്ചൈസികള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം 100 കോടിയിലേറെ രൂപ വീതമാണ്.

ബിസിസിഐയിൽനിന്ന് ടീമുകൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. ദേശീയ, വിദേശ കളിക്കാർക്കുണ്ടാകുന്ന വരുമാന നഷ്ടം ഇതിന് പുറമെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News