നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാം; ടിപ്സുമായി ഫാർമസിസ്റ്റ്

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാനുള്ള ടിപ്സുമായി ഫാർമസിസ്റ്റ് രംഗത്ത്. എങ്ങനെയെന്നല്ലെ?

ഫോർമാലിനാണ് അതിനുള്ള ഒറ്റമൂലി.കൊല്ലം ഇരവിപുരം സ്വദേശി ഫാർമസിസ്റ്റായ ജയസൂര്യൻ ഉണ്ണിയാണ് ഉപദേശകൻ.

നോട്ടും നാണയങളും അണുവിമുക്തമാക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് ഫാർമസിസ്റ്റായ ജയസൂര്യൻ ഉണ്ണി ഫോർമാലിനുപയോഗിച്ച് നോട്ടും നാണയങളും അണുവിമുക്തമാക്കാനാകുമെന്ന് പറഞ്ഞു തെരുന്നത്.

ഫോർമാലിൻ ഗുളിക അന്തരീക്ഷവായുവുമായി ചേർന്ന് അതിരിക്കുന്ന സ്ഥലത്ത് ഫോർമാൽഹൈഡ് എന്ന വാതകം ഉണ്ടാകുകയും അത് നോട്ടിനെയും നാണയത്തിനെയും അണുവിമുക്തമാക്കുകയും ചെയ്യും.

ഓപ്പറേഷൻ തീയേറ്ററുകളിൽ സർജിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാനുപയോഗിക്കുന്ന ഫോർമാലിൻ ഗുളികകൾ ഒന്നോ രണ്ടോ എണ്ണം നേർത്ത തുണികളിൽ പൊതിഞ്ഞ് നോട്ടുവയ്ക്കുന്ന കാബിനുള്ളിലോ ലോക്കറിനുള്ളിലോ സ്ഥാപിച്ചാൽ 14ദിവസം വരെ അണുവിമുക്തമാക്കി സൂക്ഷിക്കാം.

കേവലം 2 രൂപ മാത്രമാണ് ഗുളികയുടെ വില. മൈക്ക് ഉൾപ്പടെയുള്ള ഇലക്ട്രോണിക് സാധനങളും ഫോർമാലിൻ ഗുളിക ഉപയോഗിച്ച് അണുവിമുക്തമാക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News