തിരുവനന്തപുരം: കൊറോണ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുമ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി എസ്എഫ്‌ഐ.
ലോക്ക് ഡൗണ്‍ കാരണം കടകള്‍ ഇല്ലതായതോടെ മുഴുപട്ടണിയിലായ ഭിക്ഷക്കാര്‍ക്കാണ് എസ്എഫ്‌ഐ ഭക്ഷണം എത്തിച്ച് നല്‍കിയത്.
സ്ഥലം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവര്‍ ബ്രിഡ്ജ്, രാവിലെ മുതല്‍ പലരും ഒന്നും കഴിച്ചിട്ടില്ല. കത്തുന്ന വേനലിന്റെ ചൂടില്‍ പലരും തളര്‍ന്ന് ഉറങ്ങുകയാണ്. അതിനിടയിലാണ് ചില ചെറുപ്പക്കാര്‍ ഭക്ഷണ പൊതികളുമായി ഉറങ്ങുന്നവരെ തട്ടിവിളിച്ചത്.
ഭക്ഷണം കൈനീട്ടി വാങ്ങിയവര്‍ നന്ദിയോടെ ഒരു ചിരി ചിരിച്ചു. ലോകത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ചിരി. ആരുമില്ലാത്ത തങ്ങളുടെ കാര്യം ഓര്‍ക്കാനും ചിലരുണ്ടായതില്‍ നന്ദിയുണ്ടെന്ന് അവരില്‍ ചിലര്‍ പ്രതികരിച്ചു.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് വെളളം കരുതിയിട്ടില്ലല്ലോയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓര്‍ത്തത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് 10 മിനിറ്റിനുളളില്‍ വെളളം എത്തി.
തങ്ങളുടെ വീടുകളില്‍ നിന്നാണ് ഭക്ഷണ പൊതികള്‍ എത്തിച്ചതെന്ന് എസ്എഫ്‌ഐ ചാല ഏരിയ സെക്രട്ടറി മിഥുന്‍ കൈരളിയോട് പറഞ്ഞു.
വരും ദിവസങ്ങളിലും തങ്ങളാല്‍ കഴിയും പോലെ ഇവരെ സഹായിക്കാനാണ് എസ്എഫ്‌ഐ ചാല ഏരിയ കമ്മറ്റിയുടെ തീരുമാനം.

Get real time update about this post categories directly on your device, subscribe now.