കൊറോണ; സാമ്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്രം

കൊറോണയില്‍ തകരുന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ധനകാര്യമന്ത്രാലയം. നികുതി തിരിച്ചടവില്‍ ഇളവുകള്‍ മാത്രം.

സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കി.

കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളോടെയാണ് ധനമന്ത്രിനിര്‍മ്മല സീതാരാമന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. എന്നാല്‍ പാക്കേജ് പരിഗണനയിലുണ്ടെന്ന് അറിയിച്ച മന്ത്രി ഇക്കാര്യത്തില്‍ പിന്നീട് അറിയിപ്പുണ്ടാകുമെന്ന് വ്യക്തമാക്കി.അതേ സമയം നികുതി തിരിച്ചടവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടി.നികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 ശതമാനത്തില്‍ നിന്നും 9 ശതമാനമായി കുറച്ചു.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതിയും ജൂണ്‍ 30ലേയ്ക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തിയതി.

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി.5 കോടി രൂപ വരെ വിറ്റ് വരവുള്ള കമ്പനികള്‍ക്ക് പിഴ ഇടാക്കണ്ട.ബാങ്കിലെ സേവിങ്ങ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മൂന്ന് മാസത്തേയ്ക്ക് എടിഎംലെ സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News