ലോക് ഡൗണ്‍; പ്രാധാന്യം മനസിലാക്കാതെ ജനം തെരുവില്‍; തിരുവനന്തപുരം സിറ്റിയില്‍ മാത്രം 152 കേസുകള്‍

ലോക് ഡൗണിന്റെ പ്രധാന്യം മനസിലാക്കാതെ തലസ്ഥാനത്ത് ജനം തെരുവിലിറങ്ങി. ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചവര്‍ക്കെതിരെ പോലീസ് വ്യാപകമായി കേസെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ മാത്രം 152 കേസുകളാണ് പോലീസ് രജിസ്ട്രര്‍ ചെയ്തത്.

രാവിലെ ഏഴ് മണിയോടെ തന്നെ തിരുവനന്തപുരം നഗരം സാധാരണപോലെ സജീവമായി. ലോക്ഡൗണിന്റെ ഗൗരവമറിയാതെ ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കട മാത്രം തുറക്കാന്‍ അനുവദിച്ചപ്പോള്‍ ചായക്കട അടക്കമുളളവ തുറന്ന് പ്രവര്‍ത്തിച്ചു.

ജില്ലാ തല അവലോകന യോഗത്തില്‍ ജനജീവിതം സാധാരണപോലെ തന്നെയെന്ന് മനസിലാക്കിയതോടെ മന്ത്രി കടകംപളളി ക്ഷുഭിതനായി. മുന്നറിപ്പുകള്‍ വകവെയ്ക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി വേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിപ്പ് നല്‍കി.

ഇതിന് പിന്നാലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്യത്തില്‍ റോഡിലിറങ്ങി വാഹന പരിശോധന ആരംഭിച്ചു. അനവശ്യമായി യാത്ര ചെയ്തവരെ വീടുകളിലേക്ക് തിരിച്ചയച്ചു. ഇതിന് പിന്നാലെ ഡിജിപി മാധ്യമങ്ങളെ കണ്ട് പോലീസ് കൈകെളളാന്‍ പോകുന്ന നടപടികളെ പറ്റി വിശദീകരിച്ചു.

തലസ്ഥാനത്തെ മിക്ക ഭക്ഷണശാലകളും പാഴ്‌സല്‍ വാങ്ങാന്‍ സൗകര്യമെരുക്കിയിരുന്നു. ചില കടകള്‍ വീടുകളില്‍ സാധനമെത്തിക്കുന്ന ഡെലിവറി ബോയിമാരെ ഏര്‍പ്പെടുന്ന ക്രമീകരണങ്ങള്‍ വരുത്തുകയാണ്. നാളെ മുതല്‍ തലസ്ഥാനത്ത് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News