2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും

2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍, ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയോട് ജപ്പാന്‍ ആവശ്യപ്പെട്ടു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐ.ഒ.സി. പ്രസിഡന്‍റ് തോമസ് ബാഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

പൂർണമായ രീതിയിൽ ഗെയിംസ് നടത്താൻ പറ്റാത്ത സാഹചര്യമാണു നിലവിലുള്ളത്. അത്‍ലീറ്റുകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന നിലപാട് ഐ.ഒ.സി. അംഗീകരിച്ചതായി ഷിന്‍സോ ആബെയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് ഭീഷണിമൂലം കാനഡയും ഓസ്ട്രേലിയയും പിൻമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് മാറ്റിവെയക്കാന്‍ ധാരണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News