തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ 6 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ ബാധിതരില്‍ ആറു പേര്‍ കാസര്‍ഗോഡ് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികള്‍. 8 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി. 72,460 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മാത്രം 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 105. 72,460 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 4,516 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News