രാജ്യം അടച്ചിടും; ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ആരോഗ്യ മേഖലയ്ക്ക് 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി.

ജനതാ കര്‍ഫ്യൂ എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്ന് തെളിയിച്ചു. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി 21 ദിവസത്തേക്ക് ആണ് ലോക്ക് ഡൗണ്‍. ഏപ്രില്‍ 14 വരെയാകും ലോക്ക് ഡൗണ്‍.

വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി. ഇത് പാലിച്ചില്ലെങ്കില്‍ രാജ്യം 21 പിറകോട്ട് പോകുമെന്ന് പ്രധാനമന്ത്രി. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്.

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ലെന്നും ഇത് മെഡിക്കൽ വിദഗ്ധർ തന്നെ വ്യക്തമാക്കിയതാണെന്നും വീട്ടിൽ അടച്ചിരിക്കാനും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷിതരായിരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.

അതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.

ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക്ടർമാർ നൽകുന്ന മരുന്നല്ലാതെ കൊവിഡിന് മറ്റൊരു മരുന്നും കഴിക്കരുത്. വ്യാജമരുന്നുകൾ നിങ്ങളുടെ ജീവന് തന്നെ അപകടകരമായേക്കമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News