പ്രവാസി മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം

ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം.

ഇക്കാര്യം ആവശ്യപ്പെട്ട് ദുബായിലെ കോൺസൽ ജനറൽ വിപുലിനാണ് നോർക്ക മുഖേന കേരളം കത്തയച്ചത്. ദുബായ് ദേര ഏരിയയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ താമസിക്കുന്ന ഇടങ്ങളിലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടത്.

അടുത്തിടെ കേരളത്തിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിതരിൽ ഭൂരിപക്ഷവും വന്നത് ദുബായിൽ നിന്നായിരുന്നു. ഇവരിൽ മിക്കവരും ദെയ്റ നായിഫിൽ താമസിച്ചിരുന്നവരുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കഴിയുന്നവർക്ക് കൂടുതൽ ശ്രദ്ധയും മുൻകരുതലുകളും വേണമെന്ന് കേരളം ആവശ്യപ്പെട്ടത്.

തൊഴിലാളികൾക്ക് സുരക്ഷയും കൃത്യമായ ഭക്ഷണവും ചികിൽസയും ഉറപ്പാക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിൽ അഭ്യർഥിക്കുന്നു. അതേസമയം സൗദിയില്‍ ഇന്ന് കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു.

ഇന്ന് 205 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 767 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here