
കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനൊഴിച്ച് മറ്റ് മേഖലകളിലെല്ലാം ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നീക്കും.
ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീക്കുന്നത്. ചെെനയില്‍ ആദ്യഘട്ടത്തില്‍ യാത്രാവിലക്കാണ് നീക്കുന്നത്. ഹെല്‍ത്ത് ക്ലിയറന്‍സ് ലഭിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ യാത്ര അനുമതി ലഭിക്കും.
ഏപ്രില്‍ എട്ടിന് ശേഷമാകും വുഹാന്‍ ലോക്ക്ഡൗണില്‍ നിന്ന് മോചിതമാകുക. നിലവില്‍ പ്രവിശ്യയിലെ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ഇനി സാധാരണ നിലയിലേക്ക് എത്താമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ഒരാഴ്ചക്ക് ശേഷം വുഹാനില്‍ ഒരു കൊവിഡ് 19 കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു.
ചെെനയില്‍ യാത്രാവിലക്ക് നീക്കുന്നതോേടെ പൊതുഗതാഗത സംവിധാനവും സാധാരണ നിലയിലാകും. പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ഏപ്രില്‍ എട്ടിന് മാത്രമേ യാത്രാ വിലക്ക് നീക്കുകയുള്ളൂ. വിലക്ക് നീക്കുന്നതോടെ യാത്രക്കായി ഗ്രീന്‍ കോഡ് നല്‍കും. കൊറോണവൈറസ് രോഗബാധിതനല്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമാണ് ഗ്രീന്‍ കോഡ്.
അതേസമയം, ചൈന തലസ്ഥാനമായ ബീജിംഗിലുള്‍പ്പെടെ പുതിയതായി 78 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 74 പേര്‍ പുറം രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ചൈനയില്‍ 427 പേര്‍ക്കാണ് ഇപ്പോള്‍ രോഗബാധയുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here