തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 ന് ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എയർപോർട്ടിൽ വെച്ചു നടന്ന സ്‌ക്രീനിങ്ങിൽ ലക്ഷണം കണ്ടതുകൊണ്ട് അന്നുതന്നെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു . ഇന്ന് റിസൾട്ട്‌ വന്നപ്പോ കോവിഡ്-19 പോസിറ്റീവ് എന്നത് സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കം 14 പേര്‍ക്കാണ് ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News