കെയർ സെന്റർ തയ്യാറാക്കാൻ പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകിയില്ല; പൂട്ടു പൊളിച്ച് റവന്യു വകുപ്പ്

കൊല്ലം അഞ്ചലിൽ കൊറോണ കെയർ സെന്റർ തയ്യാറാക്കാനായി ആവശ്യപ്പെട്ട പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകാൻ ഉടമ തയ്യാറാകാത്തിനെ തുടർന്ന് റവന്യു വകുപ്പ് പൂട്ടു പൊളിച്ച് കെട്ടിട്ടം ഏറ്റെടുത്തു. വൈറസ് വ്യാപനം തടയാൻ ഉദ്ദേശിച്ച് പ്ലാൻ സി പ്രകാരമാണ് സ്വകാര്യ കെട്ടിടങളും ഏറ്റെടുക്കുന്നത്.

അഞ്ചലിൽ പ്രവർത്തിച്ചു വന്നിരുന്ന റോയൽ ആശുപത്രി കെട്ടിടമാണ് പുനലൂർ തഹസിൽദാർ നിർമ്മൽകുമാറിൻ്റെ നേതൃത്വത്തിലുള്ള റവന്യു പോലീസ്, ആരോഗ്യവകുപ്പ്,പഞ്ചായത്ത് വകുപ്പ് അധികൃതർ പൂട്ടുപൊളിച്ചു എറ്റെടുത്തത്.

ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് കെട്ടിടം ഏറ്റെടുത്തത്. ജില്ലാ ഭരണകൂടം കൊറോണ പ്രതിരോധത്തിന് ആശുപത്രി കെട്ടിടെ വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടും കെട്ടിട ഉടമ അതിന് തയാറാകാത്തതിനെ തുടർന്നാണ് സ്വമേധയാ ഏറ്റെടുത്തത്.

കെട്ടിടത്തിൽ വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, വൈസ് പ്രസിഡണ്ട് വി.എസ് ഷിജു, ഡോ: ഷെമീർ, സി.ഐ സി.എൽ സുധീർ ,വില്ലേജ് ഓഫീസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News