കൊറോണ; ലോകത്ത് മരണസംഖ്യ 18000 കടന്നു

ലോകമെങ്ങും പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു.18299 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 411412 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്.

ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ മാത്രം 24 മണിക്കൂറില്‍ മരിച്ചത് 743 പേരാണ്. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ് പ്രതിസന്ധിയിലാണ്. ഇറ്റലിയില്‍ മരണം ആറായിരം കടന്നു. ഇറ്റലി, അമേരിക്ക, സ്പെയിന്‍, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തില്‍ കൂടുതലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News