ലോക്ക്ഡൗണ്‍; കണ്ണൂർ ജില്ലയിൽ കർശന നടപടികൾ

ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കർശന നടപടികൾ. കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി ഇന്ന് മുതൽ ആളുകളെ കടത്തി വിടില്ല. സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിന് ഇതുവരെ 25 കേസുകൾ രജിസ്റ്റർ ചെയ്തു.

അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ കർശന നടപടികളാണ് കണ്ണൂർ ജില്ലയിൽ സ്വീകരിക്കുന്നത്. നിലവില്‍ അയല്‍ സംസ്ഥാനങ്ങളിലും അയല്‍ ജില്ലകളിലും താമസിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍ അവിടെ തന്നെ കഴിയണം. കർണാടകയുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴ ചെക്ക് പോസ്റ്റ് അടച്ചു.

ആളുകളെ വാഹനത്തിലോ കാൽ നടയായോ അതിർത്തി കടക്കാൻ അനുവദിക്കില്ല.ചരക്ക് വാഹനങ്ങളും ചികിത്സാ ആവശ്യത്തിനായി പോകുന്ന വാഹനങ്ങളും മാത്രം കടത്തി വിടും. കൂടാതെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വാഹന പരിശോധന കർശനമാക്കും. സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ കേസ് എടുക്കും.ഇതുവരെ 25 കേസുകൾ രജിസ്റ്റർ ചെയ്തു.ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും കലക്ടർ ടി വി സുഭാഷ് അറിയിച്ചു.

മുൻ കരുതലിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ജില്ലയിൽ ആയിരം പേരെ പാർപ്പിക്കാൻ കഴിയും വിധം ഐസോലാഷൻ വാർഡുകൾ തയ്യാറാക്കി വരികയാണ്.കണ്ണൂർ ജില്ലക്കാരായ 16 പേർക്കാണ് ഇതുവരെ കോവിഡ്‌ 19 സ്ഥിരീകരിച്ചത്. 70 പേർ ആശുപത്രിയിലും 7146 പേർ വീടുകളിലും നിരീക്ഷണത്തിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News