സ്വകാര്യവാഹനങ്ങളില്‍ രണ്ടുപേര്‍മാത്രം ; യാത്രയ്ക്ക് സത്യവാങ്മൂലം വേണം ; പാലിച്ചില്ലെങ്കില്‍ അകത്താകും

തിരുവനന്തപുരം: അടച്ചൂപൂട്ടല്‍ ഫലപ്രദമാക്കാന്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണം. ജനങ്ങള്‍ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്രമീകരണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളുന്നതിന് പകരം വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  •  എല്ലാ വാഹന സര്‍വീസും നിര്‍ത്തി
  • സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കുപുറമെ മുതിര്‍ന്ന ഒരാള്‍മാത്രം
  •  അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം നല്‍കണം, തെറ്റിദ്ധരിപ്പിച്ചാല്‍ നടപടി
  •  ഓട്ടോ–ടാക്സി അത്യാവശ്യത്തിന് മാത്രം
  •  കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ
  •  സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ നടപടി
  •  തുറക്കുന്ന കടകളില്‍ പ്രതിരോധസംവിധാനം നിര്‍ബന്ധം
  •  വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല
  •  കൊറിയര്‍ സര്‍വീസ് തുടരണം
  •  അഞ്ചിലധികംപേര്‍ കൂടാന്‍ പാടില്ല
  •  സ്വകാര്യസ്ഥാപന ജീവനക്കാര്‍ക്ക് പൊലീസ് പാസ്
  •  ആശുപത്രിജീവനക്കാര്‍ക്ക് സ്ഥാപനങ്ങളുടെ കാര്‍ഡ് മതി
  •  തൊഴിലുറപ്പ് പദ്ധതി തുടരും
  •  തദ്ദേശഭരണസ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്ക് വാടകയ്ക്ക് രണ്ട് മാസ സാവകാശം
  • നിയന്ത്രണലംഘനം: 402 കേസുകള്‍
  • പത്തനംതിട്ടയിലും തിരുവനന്തപുരത്തും നിരോധനാജ്ഞ

കോവിഡ്-19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ അടച്ചൂപൂട്ടല്‍ ഫലപ്രദമാക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങള്‍ ഗൗരവമായി കാണാത്ത സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്രമീകരണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളുന്നതിന് പകരം വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ആവശ്യത്തിന് സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്കുപുറമെ മുതിര്‍ന്ന ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്. ഇതിന് പ്രത്യേക ഫോമില്‍ സത്യവാങ്മൂലം നല്‍കണം. പറഞ്ഞ കാര്യത്തിനല്ല യാത്രയെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഓട്ടോ–ടാക്സി തുടങ്ങിയ യാത്രാവാഹനങ്ങള്‍ പൂര്‍ണമായി സര്‍വീസ് അവസാനിപ്പിക്കും. ആശുപത്രി, സാധനങ്ങള്‍ വാങ്ങാന്‍, മരുന്നുകള്‍ വാങ്ങാന്‍ എന്നിവയ്ക്കുമാത്രമേ അനുവദിക്കൂ. അഞ്ചില്‍ കൂടുതല്‍ പേരുള്ള ഒരു ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ക്ലബ്ബുകളിലും വായനശാലകളിലും കവലകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല.

വിനോദത്തിനും ആര്‍ഭാടാത്തിനുമുള്ള ഒരു കടയും തുറക്കാന്‍ അനുവദിക്കില്ല. കടകളില്‍ കൈകഴുകാന്‍ സംവിധാനംവേണം. കൂട്ടംകൂടല്‍ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങളിലും തുറക്കാന്‍ അനുമതിയുള്ള കടകളിലെയും ജീവനക്കാര്‍ പൊലീസ് നല്‍കുന്ന പാസ് ഉപയോഗിക്കണം. ജില്ലാ പൊലീസ് മേധാവിമാരാണ് പാസ് നല്‍കുക. പൊലീസ് സ്റ്റേഷനുകളില്‍ പാസ് നല്‍കുന്ന കാര്യം പരിശോധിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് മതി. സാഹചര്യം മുതലെടുത്ത് സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ നടപടിയെടുക്കും. ഇതിന് കൃത്യമായ പരിശോധന നടക്കും. കൊറിയര്‍ സര്‍വീസ് തുടരാന്‍ നടപടി സ്വീകരിക്കും.

തൊഴിലുറപ്പ് പദ്ധതി തുടരും. എന്നാല്‍, കൂടുതല്‍പേര്‍ ഒരുമിച്ച് ജോലി ചെയ്യുന്നത് ഒഴിവാക്കും. -തദ്ദേശഭരണസ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ക്ക് വാടക നല്‍കാന്‍ രണ്ട് മാസത്തെ സാവകാശം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News