കരുതലായി യുവതയുടെ കരുത്ത്; കണ്ണൂരില്‍ ഡിവൈഎഫ്‌ഐയുടെ സഹായത്താല്‍ ഐസൊലേഷന്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കി

കണ്ണൂര്‍: കണ്ണൂരില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ രണ്ടു ദിവസം കൊണ്ട് ഒരുങ്ങിയത് ഏഴ് കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ നിശ്ചയിച്ച കെട്ടിടങ്ങളാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിച്ചുമാണ് കെട്ടിടങ്ങള്‍ ശുചിയാക്കിയത്.

കേരളം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാന്‍ ശ്രമം തുടരുമ്പോള്‍ എടുത്ത് പറയേണ്ടതാണ് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തു.

അടഞ്ഞു കിടക്കുന്നതും ശോച്യാവസ്ഥയില്‍ ഉള്ളതുമായ കെട്ടിടങ്ങള്‍ ഉദ്ഘടനത്തിനു ഒരുങ്ങിയത് പോലെ വൃത്തിയും വെടിപ്പും ഉള്ളതായി മാറി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ആയിരം പേര്‍ക്ക് ഐസൊലേഷനില്‍ കഴിയാനുള്ള സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ഇതിനായി 17 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്താനങ്ങള്‍ തുടരും. മാസ്‌ക് വിതരണം, സാനിറ്റൈസര്‍ നിര്‍മാണം, കൈ കഴുകല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News