‘ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടും’; ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കൊറോണ പടരുന്നത് തടയുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പുറത്തിറങ്ങുന്നവര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വേണമെങ്കില്‍ കണ്ടാല്‍ വെടിവെക്കാന്‍ നിര്‍ദേശം നല്‍കും എന്നാണ് അദ്ദേഹം പറയുന്നത്.

മുന്നറിയിപ്പ് ലംഘിക്കുന്നവരെ ആവശ്യമെങ്കില്‍ കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ ഉത്തരവിടും. തന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നു മുതലാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാഭല്യത്തില്‍ വന്നത്. 21 ദിവസമാണ് രാജ്യം അടച്ചിടുക. ആശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News