കേരളത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ 21 ദിവസം തുറക്കില്ല; ഒണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കും

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നുവരെ അടച്ചിടും എന്നത് മന്ത്രിസഭ തീരുമാനിക്കും.

ബീവറേജസ് 21 ദിവസത്തേക്കാണ് അടക്കുന്നത്. ഒണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കും.  മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം.

അതോടൊപ്പം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. കൂടാതെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News