ലോക്ക് ഡൗണില്‍ കേരളം; പൊലീസ് കര്‍ശന പരിശോധന നടത്തുന്നു; നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എല്ലാ ഇടങ്ങളിലും ശക്തമായ വാഹന പരിശോധന നടത്തുകയാണ് പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ നിരവധി പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ചതിന് കോട്ടയത്ത് 504 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ 39 വാഹനങ്ങള്‍ പൊലീസ് ക്‌സറ്റഡിയിലെടുത്തു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 69 പേരെ അറസ്റ്റും ചെയ്തു. കൊല്ലത്ത് 79 ഉം എറണാകുളത്ത് 263 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. അതേസമയം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കില്ലെന്ന് ബെവ്‌കോ എംഡി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News