റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒമ്പതുമണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി വരെ കടകള്‍ പ്രവര്‍ത്തിക്കും.

രണ്ട് മണിയ്ക്ക് വീണ്ടും തുറക്കുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തിക്കുക. നേരത്തെ രാവിലെ 11 മുതല്‍ അഞ്ചുമണി വരെയാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരുന്നത്.

കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി എഫ്സിഐ ഗോഡൗണില്‍ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here