സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ അരി നല്‍കുന്നത് തുടരും. നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി നല്‍കും.

ഇവര്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി നല്‍കുന്നതും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ബിവറേജ് ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളും 21 ദിവസത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സംസ്ഥാന മന്ത്രിസഭാ യോഗം കൈകൊണ്ടത്. ബിപിഎല്‍ കാര്‍ഡുടമകളായവര്‍ക്ക് നിലവില്‍ 35 കിലോ അരിയാണ് നല്‍കുന്നത്. അത് അതെ രീതിയില്‍ തുടരും. മുന്‍ഗണനേതര വിഭാഗത്തിലെ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കീലോ അരി വീതമാകും നല്‍കുക.

ഇതിലൂടെ കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു മാസത്തെ സൗജന്യ അരി ലഭിക്കും. സപ്ലൈകോ വഴി പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരു മാസത്തെയ്ക്കുള്ള അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കിറ്റായി കുടുംബങ്ങള്‍ക്ക് നല്‍കുന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് നല്‍കും. അതാത് തദ്ദേശ സ്ഥാപനങ്ങളാകും കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കുക. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചത്.

കൂടാതെ സംസ്ഥാനത്തെ എല്ലാ ബിവറേജ് ഔട്ട് ലെറ്റുകളും കള്ളുഷാപ്പുകളും 21 ദിവസത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. സമ്പൂര്‍ണ്ണമായി മദ്യം ലഭിക്കാതിരുന്നാല്‍ മദ്യദുരന്തരമുണ്ടാകുമോ എന്ന ആശങ്കയുള്ളതിനാല്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍ുകന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News