
ദില്ലി: 277 ഇന്ത്യക്കാരുമായി ഇറാനിലെ ടെഹ്റാനില്‍നിന്ന് പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് 277 പേരെയും രാജസ്ഥാനിലെ ജോധ്പുരിലേക്ക് കൊണ്ടുപോയി. അവിടെയുള്ള സൈനിക സ്റ്റേഷനില്‍ ഇവരെ 14 ദിവസം ക്വേറന്റൈനിലാക്കും. പ്രാഥമിക കൊറോണ പരിശോധനയില്‍ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എത്തുന്ന രണ്ട് വിമാനങ്ങളിലൊന്നാണിത്. കൊറോണയെ തുടര്‍ന്ന് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍ ആസ്ഥാനമായുള്ള മഹാന്‍ എയറിന് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു.
മഹാന്‍ എയറിന്റെ രണ്ട് വിമാനങ്ങളിലായി 600 ഓളം ഇന്ത്യക്കാരെയാണ് എത്തിക്കുക. ഇതില്‍ ആദ്യ വിമാനമാണ് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. രണ്ടാമത്തെ വിമാനം ഈ മാസം 28-ന് പുറപ്പെടും. ഒഴിപ്പിക്കുന്ന 600 ഇന്ത്യക്കാരേയും പരിശോധന നടത്തയിട്ടുണ്ട്. എല്ലാവര്‍ക്കും നെഗറ്റീവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here