കൈരളി വാര്‍ത്ത ഫലം കണ്ടു; മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി

ദില്ലി: ദില്ലിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി. ഇന്ന് വൈകുന്നേരം പ്രത്യേക സംവിധാനം തയ്യാറാക്കി ട്രെയിനില്‍ നാട്ടിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ഇടപെട്ടാണ് സൗകര്യമൊരുക്കിയത്. കൈരളി വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി.

ഈ മാസം 22 , 23 തീയതികളില്‍ ദില്ലിയിലെത്തിയ 2 കേരളാ എക്‌സ്പ്രസ് തീവണ്ടികളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിയത്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ 7 സ്ഥിരം തൊഴിലാളികളും 53 കരാര്‍ തൊഴിലാളികളും അടക്കം 60 മലയാളികളാണ് കുടുങ്ങികിടന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാഞ്ഞതോടെ റെയില്‍വെ സ്റ്റേഷനടുത്തെ യാര്‍ഡിലായിരുന്നു ഇവര്‍ കഴിഞ്ഞ രണ്ട് ദിവസം താമസിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് വിഷയത്തില്‍ ഇടപെട്ടു. ഇവരെ നാട്ടില്‍ എത്തിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മലയാളി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാം എന്ന് റെയില്‍വേ അറിയിച്ചു.രണ്ട് ബോഗികള്‍ എന്‍ജിനില്‍ ഘടിപ്പിച്ച് വൈകുന്നേരത്തോടെ ഇവരെ നാട്ടിലേക്ക് അയക്കും. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാത്രമായാണ് ഈ സൗകര്യം ഒരുക്കിയത്. ഇവര്‍ക്കുള്ള വെള്ളവും ഭക്ഷണവും റെയില്‍വേ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News