ചാള്‍സ് രാജകുമാരന് കൊറോണ; കാമിലയ്ക്ക് രോഗബാധയില്ല

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്ത ക്ലാരന്‍സ് ഹൗസ് സ്ഥിരീകരിച്ചു.

എഴുപത്തിയൊന്നുകാരനായ ചാള്‍സിന് രോഗലക്ഷണങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ചാള്‍സ് നിരീക്ഷണത്തിലായിരുന്നു.

അതേസമയം, ലോകത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 19,000 കടന്നു. 19,602 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

സ്‌പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. 3,434 പേരാണ് ഇതുവരെ സ്‌പെയിനില്‍ മരിച്ചത്. ഇറാനില്‍ 2,077 പേരാണ് ഇതുവരെ മരിച്ചത്.

ബെല്‍ജിയത്തില്‍ ഇന്ന് 56 പേര്‍ മരിച്ചു. സ്വിറ്റ്‌സര്‍ലണ്ടിലും ജര്‍മ്മനിയിലും ഇന്ന് 13 പേര്‍ വീതം മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here