ലോക്ക് ഡൗണ്‍; പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച യുവാക്കള്‍, വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം.

സഹോദരങ്ങളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതോടെയാണ് ഇവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ചെമ്പറക്കി മലയിടംതുരുത്ത് സ്വദേശികളായ നിഷാദ്, നിഷാദില്‍ എന്നിവരാണ് പൊലീസിനെ മര്‍ദ്ദിച്ചത്

ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News