അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1751 കേസുകള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് – 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ:

തിരുവനന്തപുരം സിറ്റി – 66
തിരുവനന്തപുരം റൂറല്‍ – 138
കൊല്ലം സിറ്റി – 170
കൊല്ലം റൂറല്‍ – 106
പത്തനംതിട്ട – 43
കോട്ടയം – 208
ആലപ്പുഴ – 178
ഇടുക്കി – 214
എറണാകുളം സിറ്റി – 88
എറണാകുളം റൂറല്‍ – 37
തൃശൂര്‍ സിറ്റി – 20
തൃശൂര്‍ റൂറല്‍ -37
പാലക്കാട് – 19
മലപ്പുറം – 11
കോഴിക്കോട് സിറ്റി – 338
കോഴിക്കോട് റൂറല്‍ – 13
വയനാട് – 35
കണ്ണൂര്‍ – 20
കാസര്‍ഗോഡ് -10

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here