കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍.

കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ വിദേശീയരില്‍ പലരും വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ വലയത്തില്‍പ്പെടാതെ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.

ഒരാളും വിട്ടു പോകാതെയുള്ള സൂക്ഷ്മപരിശോധനയില്‍ 79 വിദേശീയരെയാണ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഹൈ റിസ്‌ക് രാജ്യങ്ങളില്‍പ്പെടുന്നതിനാല്‍ ഇവരുടെ സാമ്പിള്‍ എടുക്കുന്നതിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു.

ജില്ലയിലെ വിവിധ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ആറു താമസസ്ഥലങ്ങളിലായി കണ്ടെത്തിയ വിദേശീയരുടെ കണക്ക്:

ഫ്രാന്‍സ്- 33, സ്പെയിന്‍(13), സ്വീഡന്‍(രണ്ട്), സ്വിറ്റ്സര്‍ലന്റ്(രണ്ട്), യുണൈറ്റഡ് കിങ്ഡം(അഞ്ച്), യു എസ് എ(ഏഴ്), ബ്രസീല്‍(രണ്ട്), കാനഡ(ഒന്ന്), ചിലി(ഒന്ന്), കോസ്റ്റാറിക്ക(ഒന്ന്), ചെക്ക് റിപബ്ലിക്(ഒന്ന്), ഫിന്‍ലന്റ്(രണ്ട്), ജര്‍മ്മനി(ആറ്), ഇറ്റലി(ഒന്ന്), റഷ്യ(ഒന്ന്), പോര്‍ട്ടുഗല്‍(ഒന്ന്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here