സൗദിയില്‍ കര്‍ഫ്യൂവിനെതിരെ പോസ്റ്റിട്ടാല്‍ അഞ്ച് വര്‍ഷം തടവും ആറുകോടി രൂപ പിഴയും

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച രാത്രി കാല കര്‍ഫ്യുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ കടുത്ത ശിക്ഷ.

കര്‍ഫ്യൂ ലംഘിക്കുന്നതിന്റെയോ ലംഘിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതോ തരത്തിലുള്ള ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ നിര്‍മിക്കുകയും പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് കടുത്തശിക്ഷയും വന്‍പിഴയും.

അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ (ഏകദേശം ആറുകോടി ഏഴുലക്ഷം രൂപ) പിഴയും ശിക്ഷ നല്‍കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക ട്വിറ്റിലൂടെയാണ് മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചത്.

വിവരസാങ്കേതിക കുറ്റകൃത്യം തടയുന്നതിനുള്ള നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറ് പ്രകാരമാണ് അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ശിക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News