ഭീഷണിയാകുമോ ഹാന്റ വൈറസ് ? ലക്ഷണങ്ങള്‍

കൊറോണ വൈറസിന് പിന്നാലെ ഹാന്റ വൈറസ് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ലോകം..

എന്താണ് ഹാന്റ വൈറസ് ?

എലികളും അണ്ണാനും ഉള്‍പ്പെടുന്ന വര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഹാന്റയുടെ ഉറവിടം. മരണസാധ്യത കൂടുതലാണ്. ആരോഗ്യമുള്ളവര്‍ക്കും ഹാന്റ ബാധിക്കാം. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ വൈറസ് പകരാം.

ലക്ഷണങ്ങള്‍

പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്‌നങ്ങള്‍, രോഗം മൂര്‍ച്ഛിച്ചാല്‍ ശ്വാസകോശ അണുബാധ. ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രം എന്നാണ് അസുഖം അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here