കണ്ണൂരില്‍ ആവശ്യക്കാര്‍ക്ക് മത്സ്യവും പച്ചക്കറിയും വീട്ടിലെത്തിച്ച് നല്‍കാന്‍ ജില്ലാ പഞ്ചായത്ത്‌

കണ്ണൂരിൽ മത്സ്യവും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ജില്ലാ പഞ്ചായത്ത് വീട്ടിലെത്തിക്കും. ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ ഷോപ്പ് വഴി ഹോം ഡെലിവറി ആരംഭിച്ചു. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലാണ് സാധനങ്ങള്‍ നേരിട്ടെത്തിക്കുക.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യക്കാര്‍ക്ക് പച്ചക്കറിയും മല്‍സ്യവും വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി സൗകര്യം ഒരുക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്.

അക്വാ ഗ്രീന്‍ ഷോപ്പ് വഴിയാണ് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നത്.പ്രാദേശികമായി ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് ഷോപ്പിലുള്ളത്.

ഇവകൂടാതെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പലചരക്ക് സാധനങ്ങളും വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് ആദ്യ ഹോം ഡെലിവറി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

ആവശ്യക്കാർ ഫോണിൽ ഓർഡർ നൽകിയാൽ സാധനങ്ങൾ വീടുകളിൽ എത്തിക്കും.ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും കുറുവ സ്‌കൂളിന് സമീപത്തുമാണ് അക്വാ ഗ്രീന്‍ മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ ആറു ജയിലുകള്‍, ആശുപത്രി കാന്റീനുകള്‍, വൃദ്ധ സദനങ്ങള്‍, കുടുംബശ്രീ ഹോട്ടലുകള്‍, കോളേജ് ഹോസ്റ്റലുകള്‍, തുടങ്ങിയവയ്ക്കായി മത്സ്യം, പച്ചക്കറി, പലചരക്കു സാധനങ്ങള്‍ എന്നിവ ഇവിടെ നിന്നാണ് എത്തിച്ചുനല്‍കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ച് ഹോം ഡെലിവറി സൗകര്യം ആരംഭിച്ചത്.

ആവശ്യക്കാര്‍ക്ക് 6282777896 (അവിനാശ്), 7356386157 (സുനിത) എന്നീ നമ്പരുകളിലേക്ക് വിളിച്ച് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News