ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ‘കൂട്ടായി’ മാനവീയം പുസ്തകങ്ങള്‍

തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവർക്ക് മാനസികോല്ലാസവും ധൈര്യവും പകര്‍ന്നു നൽകാൻ മാനവീയം കൂട്ടായ്മ.

പുസ്തകങ്ങൾ എത്തിച്ചു നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി.

കൂട്ട് പുസ്തക പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 175 പുസ്തകങ്ങളാണ് വിനോദ് വൈശാഖി, കെ ജി സൂരജ് എന്നിവരിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ്ദ് ഏറ്റുവാങ്ങിയത്. പദ്മകുമാർ പരമേശ്വരൻ, കാലു പ്രശാന്ത്, ബീന മാനവീയം, വിനീത് ഏ ജി, സുരേഷ് ചന്ദ്, ഡോ. ശ്രീനിധി എസ് എന്നിവർ നേതൃത്വം നൽകി.

കൂട്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജനറൽ ആശുപ്രത്രിയിലും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും പുസ്തകങ്ങൾ എത്തിച്ചു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News