സ്വർണ്ണപ്പണയ കാർഷിക വായ്പകൾക്ക് സബ്സിഡി ലഭിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടും

സ്വർണ്ണപ്പണയ കാർഷിക വായ്പകൾക്ക് സബ്സിഡി ലഭിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടും. ഇക്കാര്യത്തില്‍ നടപടി സ്വീകരിയ്ക്കാന്‍ റിസര്‍വ് ബാങ്കിനും നബാഡിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സബ്സിഡിക്ക് അർഹരാകണമെങ്കിൽ മാര്‍ച്ച് 31 നു മുമ്പായി വായ്പകൾ അടച്ചു തീർക്കുകയോ പുതുക്കുകയോ ചെയ്യണമെന്നായിരുന്നു മുന്‍ തീരുമാനം.

ഇത് കോവിഡ് വ്യാപനത്തിനിടയിലും ബാങ്കുകളില്‍ വലിയ തിരക്കിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തീയതി നീട്ടാന്‍ ഇടപെടണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here