നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ; ഇന്ന് മുതൽ പൊതുഗതാഗതം നിർത്തലാക്കും

നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ ഇന്ന് മുതൽ പൊതുഗതാഗതം നിർത്തലാക്കും. ആളുകൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണവും ഏർപ്പെടുത്തി.

ഇന്ന് രാത്രി എട്ട് മുതൽ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബൈ മെട്രോ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത സംവിധാനവും നിർത്തിവെക്കുന്നത്.

പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. രാജ്യമൊട്ടുക്ക് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന്
പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഊർജ, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്, ബാങ്കിങ്, സർക്കാർ മാധ്യമങ്ങൾ, ജലം-ഭക്ഷണം,വ്യോമയാനം, പോസ്റ്റൽ, ഷിപ്പിങ്, ഫാർമസ്യുട്ടിക്കൽസ്, സേവനമേഖല, നിർമാണമേഖല, പെട്രോൾ സ്റ്റേഷൻ എന്നിവയിലെ ജീവനക്കാർക്ക് ജോലി ആവശ്യാർഥം പുറത്തിറങ്ങാം.

ഭക്ഷണ ശാലകൾ, സഹകരണ സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾഎന്നിവയുടെ പ്രവർത്തനത്തിന് തടസമുണ്ടാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here