പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍.

പാലക്കാട് കാരാക്കുറിശിയില കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ഇയാളുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്നും.

17-03-2020 ന് ഇയാള്‍ രാവിലെ ഏഴുമണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു.

ഈ ബസില്‍ യാത്ര ചെയ്തവര്‍ 9539254036, 9747706576, 8606311777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവച്ച കാരാക്കുറിശ്ശി സ്വദേശിക്കെതിരെ വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവച്ചതിന് പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News