
പാലക്കാട് സാനിറ്റൈസര്‍ കുടിച്ച റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് മരിച്ചത്.
മലമ്പുഴ ജില്ലാ ജയിലില്‍ വെച്ചാണ് സാനിറ്റൈസര്‍ കുടിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 മോഷണ കേസുകളില്‍ പ്രതിയായ രാമന്‍ കുട്ടിയെ ഫെബ്രുവരി 18 നാണ് മലമ്പുഴ ജയിലില്‍ റിമാന്റ് ചെയ്തത്.
കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. ഇതാണ് തടവുകാരന്‍ കുടിച്ചത്. തടവുകാരന്‍ മരിച്ച സാഹചര്യത്തില്‍ മലമ്പുഴ ജില്ലാ ജയിലിലെ സാനിറ്റൈസര്‍ നിര്‍മാണം നിര്‍ത്തി വെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here