
എറണാകുളം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തുന്നവരോട്, ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍ എസ്. സുഹാസ് രംഗത്ത്. സാധനങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ടര്‍ എസ്. സുഹാസിന്റെ വാക്കുകള്‍:
വരും ദിവസങ്ങളില്‍ പാചക വൈദഗ്ദ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍, പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്. ഇത് പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കും.
സാധനങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. നിങ്ങളുടെ വീടുകളില്‍ ശേഖരിച്ചു വെച്ച സാധനങ്ങള്‍ തീര്‍ക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി ഇടക്കിടെ പലചരക്ക് കടകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് പോലും അപകടകരമാണ്.
മിതമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ട സമയമാണിത്. ചിയേഴ്സ്!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here