കൊച്ചിയില്‍ പോത്ത് വിരണ്ടോടി; അതിസാഹസികമായി കീഴടക്കി; വീഡിയോ

വെട്ടാന്‍ വരുന്ന പോത്തിന് മുന്നില്‍ വേദം ഓതിയിട്ട് കാര്യമില്ലെന്ന് കേരള പൊലീസിനും ഫയര്‍ഫോഴ്‌സിനും നന്നായി അറിയാം.

പ്രത്യേകിച്ച് കോറോണ വ്യാപനം തടയാന്‍ നിരത്തുകളില്‍ ഊര്‍ജ്ജസ്വലതയോടെ കാവല്‍ നില്‍ക്കുന്ന നമ്മുടെ പോലീസുകാര്‍ക്ക്.

അവരുടെ മുന്നിലേക്കാണ് കയറും പൊട്ടിച്ച് ഒരു പോത്ത് ഓടിയെത്തിയത്. പിന്നീട് നടന്നത് ജല്ലിക്കെട്ടിനെ വെല്ലുന്ന രംഗങ്ങളായിരുന്നു. കൊച്ചിയില്‍ നിന്നും സിബി തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

എറണാകുളം കലൂരില്‍ എ ജെ ഹാളിന് സമീപമാണ് സംഭവം.

പാവക്കുളം അമ്പലത്തിന് സമീപത്ത് നിന്നും വിരണ്ടോടിയ പോത്തിനെ കണ്ട് പ്രദേശവാസികള്‍ പരിഭ്രാന്തരായി നില്‍ക്കുമ്പോള്‍, പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയത് ജല്ലിക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന സാഹസികത.

ആക്രമണകാരിയായ പോത്തിനെ കയര്‍ കൊണ്ട് ആദ്യം കുരുക്കി വീഴ്ത്തി. പിന്നീട് വലവിരിച്ച് കീഴ്‌പ്പെടുത്തി. കൊവിഡ് വ്യാപനം തടയാന്‍ കച്ചകെട്ടിറങ്ങിയ കാക്കിക്ക് മുന്നില്‍ പോത്ത് വെറും നിസ്സാരക്കാരന്‍.

എന്തായാലും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതോടൊപ്പം ജല്ലിക്കെട്ടില്‍ വിജയിച്ച സേനാംഗങ്ങള്‍ക്ക് ജനങ്ങളുടെ വക ബിഗ് സല്യൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News