അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ.

റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ വിശദീകരിക്കുന്നു. ഇപ്പോഴത്തെ താരങ്ങളില്‍ ഏറ്റവും മികച്ചയാള്‍ തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മെസിയെയും അവഗണിക്കാനാകില്ല. പക്ഷേ, അദ്ദേഹം സ്‌ട്രൈക്കറല്ലല്ലോയെന്നും പെലെ പറഞ്ഞു.

ഇപ്പോഴത്തെ താരങ്ങളില്‍ റൊണാള്‍ഡോയ്ക്കാണ് മുമ്പന്‍ റൊണാള്‍ഡോയാണെങ്കിലും ഇവരേക്കാള്‍ മികച്ച ഒരുപിടി താരങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.

മുന്‍ താരങ്ങളെ ആകെക്കൂടി പരിഗണിച്ചാല്‍ എക്കാലത്തെയും ഒന്നാമന്‍ താന്‍ തന്നെയാണെന്നും പെലെ പറഞ്ഞു. ഒരേയൊരു പെലെ മാത്രമേയുള്ളൂ, എന്നെപ്പോലെ മറ്റൊരാളില്ല’ എന്നും ഇതിഹാസം വ്യക്തമാക്കി.

റൊണാള്‍ഡീഞ്ഞോ, ബ്രസീല്‍ താരം റൊണാള്‍ഡോ, ബെക്കന്‍ബോവര്‍, യൊഹാന്‍ ക്രൈഫ് എന്നിവരെ വിലയിരുത്തിയ പെലെ ഡീഗോ മറഡോണയുടെ പേര് പരാമര്‍ശിച്ചതേയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News