വയനാട്ടില്‍ ആദ്യ കൊറോണ ബാധ; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂന്നു പേര്‍ മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

തൊണ്ടര്‍നാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലം പോസീറ്റീവായത്. ഈ മാസം 22ന് ദുബായിയില്‍ നിന്നെത്തിയ 48 കാരനാണ് കൊറോണ വൈറസ് ബാധയുണ്ടായത്. ഇതുവരെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഈ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് മൂന്നു പേര്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വയനാട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂവായിരത്തിലേക്കെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News