തൃശൂരിലെ പുതിയ രോഗബാധിതര്‍ വിദേശത്ത് നിന്ന് വന്നവര്‍; മറ്റുള്ളവരുമായി സമ്പര്‍ക്കമില്ല

തൃശൂര്‍: തൃശൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവര്‍.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭര്‍ത്താവിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ദമ്പതികള്‍ വന്നത് ഫ്രാന്‍സില്‍ നിന്നാണ്. ഇരുവരും വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ഇവര്‍ തൃശൂര്‍ വലിയാലുക്കല്‍ സ്വദേശികളാണ്.

രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ പാരീസിലെ എം.ബി.എ വിദ്യാര്‍ഥിയാണ്. നെടുമ്പാശേരിയില്‍ ഇറങ്ങിയ ശേഷം ആലുവ ജനറല്‍ ആശുപത്രിയില്‍ പോയി. വീട്ടിലെ കാറുമായി കൂട്ടാന്‍ വന്ന അച്ഛനേയും ഡ്രൈവറേയും ടാക്‌സിയില്‍ പറഞ്ഞു വിട്ടു.

ശേഷം വീട്ടിലെ കാറോടിച്ച് തൃശൂരില്‍ എത്തി. മുകളിലത്തെ മുറിയില്‍ നേരെ കയറി താമസം തുടങ്ങി. പുറത്തിറങ്ങിയിട്ടില്ല. കൂടെയുണ്ടായിരുന്ന മംഗലാപുരം സ്വദേശിയായ സുഹൃത്തും കൂടെ മുറിയിലുണ്ടായിരുന്നു.

ഇരുവരും ഇപ്പോള്‍ തൃശൂര്‍ ജനറല്‍ ആശുപത്രി ഐസോഷേനില്‍ കഴിയുന്നു. നിലവില്‍ മൂന്നു പേരാണ് കോവിഡ് ബാധിച്ച് തൃശൂരില്‍ ചികില്‍സയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News