”മുഖ്യമന്ത്രീ, അങ്ങയോടുള്ള ആദരവ് ഇരട്ടിയാകുന്നു…ഈ യുദ്ധം നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും”

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം —

ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പില്‍ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്.

ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയില്‍ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍…..കൈത്താങ്ങുകള്‍.!.. ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News