ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുകള്‍; മാതൃകയായി എറണാകുളം സിറ്റി മേഖലാ കമ്മിറ്റി

എറണാകുളം ജില്ലയില്‍ ഭക്ഷണം ലഭിക്കാതെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഭക്ഷണം എത്തിക്കുകയാണ് ഡിവൈഎഫ്‌ഐ സിറ്റി മേഖലാ കമ്മിറ്റി.

ഭക്ഷണമാവശ്യപ്പെട്ട് വിളിക്കുന്ന ആര്‍ക്കും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുകള്‍ ലോക് ഡൗണ്‍ കാലത്ത് താമസ സ്ഥലത്ത് ലഭിക്കും. ദിവസവും നൂറുകണക്കിന് പൊതിച്ചോറുകളാണ് ആവശ്യക്കാരെ കണ്ടെത്തി ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നത്.

നൂറുകണക്കിന് ഫോണ്‍കോളുകള്‍ ആണ് എറണാകുളം സിറ്റി ബ്രാഞ്ചിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തേടി ദിവസവും എത്തുന്നത്.

ഈ കൊറോണ കാലത്തിന് മുന്‍പ് ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ പൊതിച്ചോറുകള്‍ ശേഖരിച്ചിരുന്നത് കൊണ്ട് ഇത്തവണ ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ ആണ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. രാജ്യം ലോക് ഡൗണില്‍ ആയതോടെ ഹോട്ടലുകളും നഗരത്തില്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.

തെരുവുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വേണ്ടിയാണ് ഡിവൈഎഫ്‌ഐ ആദ്യം ഈ ദൗത്യം ആരംഭിച്ചത് എങ്കിലും പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി. ഇതോടെയാണ് ജില്ലയില്‍ ചികിത്സയ്ക്ക് വേണ്ടി എത്തിയ രോഗികള്‍ക്കും ജില്ലയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ആളുകള്‍ക്കും പൊതിച്ചോറ് നല്‍കാന്‍ ഡിവൈഎഫ്‌ഐ ആരംഭിച്ചത്.

എറണാകുളം ബസ്സ്റ്റാന്‍ഡ് പരിസരത്തെ കരുത്തല പറമ്പ് കോളനിയിലെ 49 വീട്ടുകാരാണ് ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്നത്. ഇതിനാവശ്യമായ സാധനങ്ങള്‍ പ്രവര്‍ത്തകര്‍ കൊണ്ട് വന്നു നല്‍കും.

ഇറച്ചിയും മീനും ഉള്‍പ്പടെ ഓരോദിവസത്തെ ഭക്ഷണപ്പൊതിയിലും വ്യത്യാസം ഉണ്ട്. ജനതാ കര്‍ഫ്യു മുതല്‍ ആരംഭിച്ച ഈ ഭക്ഷണ വിതരണം ലോക് ഡൗണ്‍ തീരുന്നത് വരെ തുടരാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News