യുഎഇയില്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ തനിയെ പുതുക്കപ്പെടും

യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കപ്പെടുമെന്നു അധികൃതര്‍.

തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ് ഇത് ബാധകം. ഇവരെ വിസ പുതുക്കാനുള്ള മെഡിക്കല്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കി.

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല.

വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന്‍ ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News