
ഇടുക്കി: ഇടുക്കിയില്‍ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌ക്കരമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍.
പൊതുപ്രവര്‍ത്തകനായ ഈ വ്യക്തി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. പാലക്കാട്, ഷോളയൂര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍, ആലുവ, മാവേലിക്കര, തിരുവനന്തപുരം, നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയില്‍ മാര്‍ച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വിവിധ പ്രമുഖ നേതാക്കളെയും ഇയാള്‍ കണ്ടെന്നും സൂചനയുണ്ട്. ഇയാളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ കണ്ടെത്താനായാലും സെക്കന്ററി ലിസ്റ്റിലുള്ളവരെ കണ്ടെത്തുക പ്രയാസമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന വിവരങ്ങള്‍.
ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here